ആസാദി കാ അമൃത്​ മഹോത്സവത്തിൽ പങ്കാളികളായി എൻ.എസ്.എസ് വളൻറിയർമാർ

തളിപ്പറമ്പ്​: സ്വാതന്ത്ര്യത്തിന് 100 വർഷം തികയുമ്പോൾ ഇന്ത്യ എങ്ങനെയാവണം എന്നതിന് വിശപ്പുരഹിത ഇന്ത്യയെ സ്വപ്നം കണ്ട് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം വളൻറിയർമാർ. സ്വാതന്ത്ര്യത്തി​ൻെറ 75ാം വാർഷികം ആസാദി കാ അമൃത്​ മ​േഹാത്സവ് കാമ്പയി​ൻെറ ഭാഗമായി വിദ്യാർഥികൾക്ക് 2047ലെ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതാൻ അവസരം നൽകിയിരുന്നു. ഇതി​ൻെറ ഭാഗമായി മൂത്തേടത്ത് എൻ.എസ്.എസ് യൂനിറ്റി​ൻെറ ആഭിമുഖ്യത്തിൽ വളൻറിയർമാർ ഭാവി ഇന്ത്യയെക്കുറിച്ചുള്ള സങ്കൽപങ്ങൾ ഉൾക്കൊള്ളിച്ച് കത്തുകൾ അയച്ചു. ആഗോള വിശപ്പ് സൂചികയിൽ 116 രാജ്യങ്ങളിൽ നൂറ്റി ഒന്നാം സ്ഥാനത്തുള്ള നമ്മുടെ രാജ്യം 2047ൽ പട്ടിണിരഹിതമാക്കാനുള്ള നടപടികളുണ്ടാവണമെന്നാണ് ഭൂരിഭാഗം വിദ്യാർഥികളും ആവശ്യപ്പെട്ടത്. കർഷക ആത്മഹത്യകളില്ലാത്ത, ജാതിമത വേർതിരിവുകളില്ലാത്ത, സ്ത്രീകൾക്കെതിരായ അക്രമങ്ങളില്ലാത്ത ഇന്ത്യയെയും വിദ്യാർഥികൾ സ്വപ്നം കണ്ടു. സ്കൂൾ പ്രിൻസിപ്പൽ പി. ഗീത അധ്യക്ഷത വഹിച്ചു. ഹെഡ് പോസ്​റ്റ് മാസ്​റ്റർ കൃഷ്ണകുമാരി, അസി. പോസ്​റ്റ് മാസ്​റ്റർ സുധീർ കുമാർ, സി.വി. രവീന്ദ്രൻ, പി.ടി.എ പ്രസിഡൻറ്​ ടി.വി. വിനോദ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി.വി. രസ്നമോൾ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.