സഹായം കൈമാറി

അഞ്ചരക്കണ്ടി: 1,600 സ്നേഹപ്പൊതികൾ വിതരണം ചെയ്ത് സ്വരൂപിച്ച തുക ഹിബ ഫാത്തിമയുടെ കുടുംബത്തിന് കൈമാറി. അപ്ലാസ്​റ്റിക് അനീമിയ എന്ന അപൂർവരോഗം ബാധിച്ച ചാമ്പാടിലെ ഹിബ ഫാത്തിമയുടെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക്​ വേണ്ടിയാണ് മാമ്പ ഈസ്​റ്റ്​ എൽ.പി സ്കൂൾ ബിരിയാണി ചലഞ്ചിലൂടെ സ്നേഹപ്പൊതികൾ വിതരണം ചെയ്തത്. സ്വരൂപിച്ച തുക സ്കൂൾ മാനേജർ കെ.ഇ. നന്ദകുമാർ ഹിബ ഫാത്തിമയുടെ മാതാവിന് കൈമാറി. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തംഗം ടി.വി. പ്രജീഷ്, ഹെഡ്മാസ്​റ്റർ സി. സനീഷ്, പി.ടി.എ പ്രസിഡൻറ്​ കെ.കെ. രാജീവൻ, സ്​റ്റാഫ് സെക്രട്ടറി കെ. സഫിയ, ടി.കെ. ഷഫീർ, എം.എം. വിജിഷ, സി.എ. അനുരാജ്, സാന്ത്വന കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.