മാന്ധംകുണ്ടിൽ സി.പി.ഐ വീണ്ടും കൊടിനാട്ടി

തളിപ്പറമ്പ്: മാന്ധംകുണ്ടിൽ സി.പി.എം പിഴുതു മാറ്റിയ കൊടിമരത്തിന് പകരം സി.പി.ഐ പുതിയത് സ്ഥാപിച്ചു. മാന്ധംകുണ്ട് കവലയിൽ നിലവിലെ കെ.ആർ.സി മന്ദിരത്തിന് മുന്നിലാണ് കോമത്ത് മുരളീധരനും അനുയായികളും നേതാക്കളും അടക്കം കൊടിമരം സ്ഥാപിച്ചത്. രാഷ്​ട്രീയ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനാൽ കൊടി സ്ഥാപിക്കുമ്പോൾ തളിപ്പറമ്പ് പൊലീസും സ്ഥലത്തെത്തിയിരുന്നു. മാന്ധംകുണ്ടിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ജില്ല നേതാക്കളുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ചേർന്നതി​ൻെറ അടിസ്ഥാനത്തിലായിരുന്നു കൊടിമരം മാറ്റി സ്ഥാപിച്ചത്. മാന്ധംകുണ്ടിൽ ചേർന്ന സി.പി.എം പൊതുയോഗത്തിനു ശേഷമായിരുന്നു കെ.ആർ.സി വായനശാലയുടെ പുതിയ സ്ഥലത്ത് സ്ഥാപിച്ച സി.പി.ഐയുടെ കൊടിമരം കഴിഞ്ഞദിവസം സി.പി.എം പ്രവർത്തകർ പിഴുതുമാറ്റിയിരുന്നത്. ഇതിന് പകരമായാണ് മാന്ധംകുണ്ട് ജങ്​ഷനിൽ നേതാക്കൾ അടക്കമെത്തി മുദ്രാവാക്യം വിളിച്ചു കൊടി സ്ഥാപിച്ചത്. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ സി.പി.ഐയെ രൂക്ഷമായി വിമർശിച്ചതിന് മറുപടി പറയാൻ സി.പി.ഐ ഡിസംബർ 27ന് തളിപ്പറമ്പിൽ പൊതുയോഗം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.