ആറളം പാലത്തിന് സമീപം വീണ്ടും കാട്ടാന

ആറുമാസത്തിനുള്ളിൽ ഏഴാം തവണയാണ് ഇവിടെ കാട്ടാനയിറങ്ങുന്നത്​ ഇരിട്ടി: ഇടവേളക്കു ശേഷം ആറളം പാലത്തിനു സമീപമുള്ള പുഴതുരുത്തിൽ കാട്ടാനയെത്തി. പാലപ്പുഴ ഹാജി റോഡിൽ ഇരുചക്രവാഹന യാത്രക്കാരൻ കാട്ടാനയുടെ മുന്നിൽ നിന്ന്​ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ആറളം ഫാമിൽ തമ്പടിച്ച കൊമ്പനാണ് പാലത്തിനു സമീപത്ത് വീണ്ടുമെത്തിയത്. ആറുമാസത്തിനുള്ളിൽ ഇത് ഏഴാം തവണയാണ് കാട്ടാന എത്തുന്നത്. രാവിലെ ഏഴോടെ പാലപ്പുഴ ഹാജി റോഡിൽ ചാക്കാട് ആണ് കാട്ടാനയെ ആദ്യം കണ്ടത്. തുടർന്ന് ആന ബാവലി പുഴയും കടന്ന് ആറളം പാലത്തിന് താഴെയുള്ള പുഴത്തുരുത്തിൽ നിന്നു. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി കാട്ടാനയെ തുരത്താൻ ശ്രമം നടത്തിയെങ്കിലും ആറളം പാലത്തിനു മുകളിലൂടെ ആളുകളും വാഹനങ്ങളും കടന്നുപോകുന്നതിനാൽ ആന വീണ്ടും തിരിച്ചു പോവുകയായിരുന്നു. ഈ സമയം സ്കൂൾ കുട്ടികൾ ഉൾപ്പെടെ ഇതുവഴി പോകുന്നത് അപകടത്തിനിടയാക്കും എന്നതിനാൽ 10ഓടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടാനയെ തുരത്താൻ നടപടി ആരംഭിച്ചത്. തുടർന്ന് ആറളം പാലത്തിന് അടിവശത്തു കൂടെ പുഴക്കര, കാപ്പും കടവ് വഴി കാട്ടാനയെ ആറളം ഫാമിലേക്ക് കടത്തിവിടുകയായിരുന്നു .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.