മാലിന്യസംസ്കരണം: നിതി ആയോഗ്​ റിപ്പോർട്ടിൽ ഇടംതേടി തളിപ്പറമ്പ് നഗരസഭ

കരിമ്പത്തെ രണ്ടര ഏക്കർ ട്രഞ്ചിങ് ഗ്രൗണ്ടിലെ ശാസ്ത്രീയ മാലിന്യ പരിപാലനമാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത് തളിപ്പറമ്പ്: നിതി ആയോഗ്​ റിപ്പോർട്ടിൽ, കെട്ടിക്കിടക്കുന്ന മാലിന്യം സംസ്കരിക്കാനുള്ള മികച്ച മാതൃകയായി തിരഞ്ഞെടുത്തത് തളിപ്പറമ്പ് നഗരസഭയുടെ പദ്ധതിയെ. രാജ്യത്തെ ഏറ്റവും മികച്ച ഖരമാലിന്യ സംസ്കരണ മാതൃകകളിലാണ് തളിപ്പറമ്പ് നഗരസഭയുടെ പദ്ധതി ഇടംനേടിയത്. നഗരസഭ 2012 മുതൽ നടപ്പാക്കിവരുന്ന മാലിന്യസംസ്കരണ പദ്ധതിയെക്കുറിച്ചാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. കരിമ്പത്തെ രണ്ടര ഏക്കർ ട്രഞ്ചിങ് ഗ്രൗണ്ടിലെ ശാസ്ത്രീയ മാലിന്യ പരിപാലനമാണ് ഇതിൽ പരാമർശിക്കുന്നത്. 2018 മുതൽ 'നെല്ലിക്ക' എന്ന ആപ്​ ഉപയോഗിച്ച് നിർമൽ ഭാരത് ട്രസ്​റ്റ്​ എന്ന ഏജൻസി വഴിയാണ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നത്. സംസ്ഥാന സർക്കാറി​ൻെറ നിർദേശങ്ങൾക്ക് വിധേയമായി ഹരിതകർമസേന അംഗങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും എത്തിയാണ് മാലിന്യം ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നത്. ഇവർ മാലിന്യം ശേഖരിക്കുമ്പോൾ വീടുകളിൽനിന്ന് 50 രൂപയും സ്ഥാപനങ്ങളിൽനിന്ന് 100 രൂപയും യൂസേഴ്സ് ഫീസായി പ്രതിമാസം ഈടാക്കുന്നുണ്ട്. 2012 മുതലുള്ള നഗരസഭ ഭരണസമിതികളുടെയും കക്ഷിരാഷ്​ട്രീയ ഭേദമന്യേയുള്ള കൗൺസിലർമാരുടെയും പൊതുജനങ്ങളുടെയും പിന്തുണയാണ് പദ്ധതിയുടെ വിജയമെന്ന് ട്രസ്​റ്റ്​ സെക്രട്ടറി ഫഹദ് മുഹമ്മദ് പറഞ്ഞു. 15 സംസ്ഥാനങ്ങളിലെ 28 നഗരങ്ങളാണ് നിതി ആയോഗി​ൻെറ റിപ്പോർട്ടിൽ ഇടംനേടിയത്. തളിപ്പറമ്പ് നഗരസഭക്ക് ഇത്തരമൊരു നേട്ടം ലഭിച്ചത് അഭിമാനാർഹമാണെന്ന് ചെയർപേഴ്സൻ മുർഷിദ കൊങ്ങായി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.