അപകടാവസ്ഥ; പാമ്പാളിയിലെ കലുങ്ക് പുനര്‍നിര്‍മാണം തുടങ്ങി

പേരാവൂര്‍: പേരാവൂര്‍ -മാലൂര്‍ റോഡില്‍ പാമ്പാളിയിലെ അപകടാവസ്ഥയിലായ കലുങ്ക് പൊളിച്ചുനീക്കി പുനര്‍നിര്‍മാണ പ്രവൃത്തി ആരംഭിച്ചു. സമീപത്തുകൂടി താൽക്കാലിക ഗതാഗതസൗകര്യമൊരുക്കിയാണ് കലുങ്ക് പൊളിച്ചുനീക്കിയത്. അടിയിലെ സംരക്ഷണഭിത്തി തകര്‍ന്നാണ് കലുങ്ക് അപകടാവസ്ഥയിലായത്. വലിയ വാഹനങ്ങള്‍ പോകുന്നതിനാല്‍ സംരക്ഷണഭിത്തി കൂടുതല്‍ ഇടിയാനും ഇതുവഴിയുള്ള ഗതാഗതം നിലക്കാനും സാധ്യതയുള്ളതിനാലാണ് കലുങ്ക് പൊളിച്ചുമാറ്റി പുനര്‍നിര്‍മാണം നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.