പിടികിട്ടാപ്പുള്ളിയായ ബി.ജെ.പി പ്രവർത്തകൻ ഒമ്പത് വര്‍ഷത്തിനുശേഷം പിടിയില്‍

ശ്രീകണ്ഠപുരം: അക്രമക്കേസില്‍ ഗള്‍ഫിലേക്ക് മുങ്ങിയ ബി.ജെ.പി പ്രവര്‍ത്തകനായ പിടികിട്ടാപ്പുള്ളി ഒമ്പത് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍. പന്നിയൂരിലെ ഒറ്റപുരയ്ക്കല്‍ വീട്ടിൽ മനോഹരനെയാണ് (36) അറസ്​റ്റ്​ ചെയ്തത്. 2012 ജനുവരി 13ന് കുറുമാത്തൂര്‍ കൂനത്തെ സി.പി.എം നിയന്ത്രണത്തിലുള്ള വയലപ്ര നാരായണന്‍ സ്മാരക വായനശാല മന്ദിരം ഒരുസംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിക്കുകയും കൊടിമരങ്ങളും ഫര്‍ണിച്ചറുകളും തകര്‍ക്കുകയും സി.പി.എം പ്രവര്‍ത്തകനായ പന്നിയൂരിലെ നാരായണനെ അടിച്ചുപരിക്കേൽപിക്കുകയും ചെയ്​തതാണ്​ കേസ്​. സംഭവത്തിൽ പ്രതിയായശേഷം മനോഹരൻ വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്നാണ് ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. വിദേശത്തുനിന്ന്​ ഇയാള്‍ നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കൂനത്തെ വീട്ടിൽവെച്ച് പിടിയിലായത്. കേസില്‍ 13 പേരാണ് പ്രതികള്‍. ഒമ്പതാം പ്രതിയാണ് ഇയാൾ. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.