ഉൾനാടൻ ജലപാത സർവേ തടഞ്ഞു

തലശ്ശേരി: മണ്ണയാട് ഭാഗത്ത് ഉൾനാടൻ ജലപാത സർവേ നടപടികൾ ജലപാത പ്രതിരോധ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു. സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർ സമരത്തിൽ പങ്കെടുത്ത് അറസ്​റ്റ്​ വരിച്ചു. അശാസ്ത്രീയമായ സർവേ നടപടി നിർത്തി വെക്കുക, അലൈമൻെറ്​ മാറ്റി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുക, കലക്ടർ ചർച്ചക്ക് വിളിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിരോധിച്ചത്. മുനിസിപ്പൽ കൗൺസിലർ അഡ്വ. മിലി ചന്ദ്ര, എം.വി. സതീശൻ, എം. ജയചന്ദ്രൻ, എ.പി. ശിവദാസ്, എം.പി. രജീഷ്, കെ. ശ്രീധരൻ, കെ. നിഖിൽ, മുനിസിപ്പൽ കൗൺസിലർ വി. മജ്മ തുടങ്ങിയവർ നേതൃത്വം നൽകി അറസ്​റ്റ്​ വരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.