കളിസ്ഥലങ്ങളിൽ വളർന്നുവരുന്നത് നാടി​െൻറ സാംസ്കാരിക കൂട്ടായ്മകൾ -മന്ത്രി

കളിസ്ഥലങ്ങളിൽ വളർന്നുവരുന്നത് നാടി​ൻെറ സാംസ്കാരിക കൂട്ടായ്മകൾ -മന്ത്രി പാനൂർ: കളിസ്ഥലങ്ങളിൽ വളർന്നുവരുന്നത് കായിക പ്രതിഭകൾ മാത്രമല്ല നാടി​ൻെറ സാംസ്കാരിക കൂട്ടായ്മകളാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കല്ലിക്കണ്ടി എൻ.എ.എം കോളജിൽ ഇൻഡോർ സ്​റ്റേഡിയത്തി​ൻെറയും 400 മീറ്റർ സൗകര്യമുള്ള സ്​റ്റേഡിയത്തി​ൻെറയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.പി. മോഹനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. മുഹമ്മദ് കുട്ടി, മാനേജർ കെ.കെ. മുഹമ്മദ്, എം.ഇ.എഫ് പ്രസിഡൻറ് അടിയോട്ടിൽ അഹമ്മദ്, ജനറൽ സെക്രട്ടറി പി.പി.എ. ഹമീദ്, ട്രഷറർ ആർ. അബ്​ദുല്ല മാസ്​റ്റർ, പ്രഫ. എൻ. കുഞ്ഞമ്മദ്, ഡോ. കെ.കെ. മുസ്തഫ, പി.പി. അബൂബക്കർ, ഡോ. കെ.കെ. മധുസൂദനൻ, ഡോ. ടി. മജീഷ്, ടി.പി. മുസ്തഫ, സമീർ പറമ്പത്ത്, പട്ടാടത്തിൽ ഇസ്മായിൽ, കെ.പി. മൂസ, എൻ.എ. കരീം, കെ.പി. മൂസ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.