ദീപശിഖ പ്രയാണം

ഇരിട്ടി: സിവില്‍ ഡിഫന്‍സ് റൈസിങ്​ ഡേയുടെ ഭാഗമായി ഇരിട്ടി ഫയര്‍ സ്​റ്റേഷ​ൻ നേതൃത്വത്തില്‍ സിവില്‍ ഡിഫന്‍സ് വാര്‍ഡർമാരുടെ ദീപശിഖ പ്രയാണവും മരിച്ച സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയും നടത്തി. ഇരിട്ടി പയഞ്ചേരിയില്‍ നിന്ന്​ തുടങ്ങിയ പ്രയാണം ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സൻ ശ്രീലത, ഇരിട്ടി യൂനിറ്റ് പോസ്​റ്റ്​ വാര്‍ഡന്‍ അരുണ്‍ ബാലക്കണ്ടിക്ക് ദീപശിഖ നല്‍കി ഉദ്ഘാടനം ചെയ്തു. പയഞ്ചേരിമുക്കില്‍നിന്ന്​ ആരംഭിച്ച് ഇരിട്ടി നഗരത്തിലൂടെ സഞ്ചരിച്ച് അഗ്നിരക്ഷ നിലയത്തില്‍ സമാപിച്ചു. തുടര്‍ന്ന്​, അഗ്നിരക്ഷ നിലയം ഓഫിസര്‍ കെ. രാജീവ് പതാക ഉയര്‍ത്തി. ഡിഫന്‍സ് വാര്‍ഡർമാര്‍ക്ക് പ്രതിജ്ഞ ചൊല്ലക്കൊടുത്തു. ചടങ്ങില്‍ അസി.​ സ്​റ്റേഷന്‍ ഓഫിസര്‍ എന്‍.ജി. അശോകന്‍, യൂനിറ്റ് ഡെപ്യൂട്ടി പോസ്​റ്റ്​ വാര്‍ഡന്‍ ഡോളമി മുണ്ടാനൂര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.