'കണ്ടിൻജൻറ്​ ജീവനക്കാരെ പാർട്ട് ടൈം ജീവനക്കാരായി അംഗീകരിക്കണം'

കണ്ണൂർ: ഓഫിസുകളുടെ തറ വിസ്തീർണം പരിഗണിക്കാതെ എല്ലാ കാഷ്വൽ സീപ്പർമാരെയും പാർട്ട് ടൈം സീപ്പർമാരാക്കി നിയമിക്കണമെന്ന്​ കേരള കണ്ടിൻജൻറ്​ എംപ്ലോയീസ് ഫെഡറേഷൻ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ ജോയൻറ്​ കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ബി.ജി. ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുൺ കുമാർ, ജോയൻറ്​ കൗൺസിൽ ജില്ല സെക്രട്ടറി റോയി ജോസഫ്, പ്രസിഡൻറ്​ കെ.വി. രവീന്ദ്രൻ, പി. സുധീഷ്, ടി.എസ്. പ്രദീപ്, മനീഷ് മോഹൻ എന്നിവർ സംസാരിച്ചു. റഹ്മത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മനോജ് കുമാർ (പ്രസി.), ടി.വി. രോഹിണി (വൈസ് പ്രസി.), അരുൺ കുമാർ (സെക്ര.), പി. വിജേഷ് (ജോ.സെക്ര.). photo: joint council കേരള കണ്ടിൻജൻറ്​ എംപ്ലോയീസ് ഫെഡറേഷൻ ജില്ല കൺവെൻഷൻ ബി.ജി. ധനഞ്ജയൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.