പദ്ധതി വിവരങ്ങൾ സുതാര്യമാകണം - മന്ത്രി

കണ്ണൂർ: പൊതുമരാമത്ത് വകുപ്പിൽ ഉൾപ്പെടെ സർക്കാർ പദ്ധതികളുടെ എല്ലാ വിവരങ്ങളും സുതാര്യമാകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂർ പ്രസ്​ ക്ലബിൽ രാജീവൻ കാവുമ്പായി മാധ്യമ അവാർഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതി വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാകുന്ന സാഹചര്യം അഴിമതി തടയാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ്. ഇക്കാര്യത്തിൽ മാധ്യമങ്ങൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും മന്ത്രി തുടർന്നു. മനോരമ കൊച്ചി യൂനിറ്റിലെ സീനിയർ സബ് എഡിറ്റർ എം. ഷജിൽകുമാർ അവാർഡ് ഏറ്റുവാങ്ങി. പ്രസ്​ ക്ലബ് പ്രസിഡൻറ് എ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. ദേശാഭിമാനി എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി രാജീവൻ, രാജീവൻ കാവുമ്പായിയുടെ സഹോദരൻ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രസ്​ ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.