പരാതി നൽകി

മാഹി: സർക്കാർ ആനുകൂല്യങ്ങൾ എം.എൽ.എയുടെ ക്യാമ്പ് ഓഫിസിൽനിന്ന് വിതരണം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ഈ രീതി അവസാനിപ്പിക്കണമെന്നും സി.പി.എം മാഹി, പള്ളൂർ ലോക്കൽ കമ്മിറ്റികൾ ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ലഭിക്കുന്ന ഫണ്ട് എം.എൽ.എ ഓഫിസിൽ വിതരണം ചെയ്​തത് ജനാധിപത്യ വിരുദ്ധമാണ്. സർക്കാർ ഓഫിസുകളിൽനിന്ന് ലഭിക്കേണ്ട ക്ഷേമ ആനുകൂല്യങ്ങൾ എം.എൽ.എയുടെ ഓഫിസിൽനിന്ന് ലഭിക്കുന്ന അവസ്ഥ ഉണ്ടാവുന്നത് നിർത്തണമെന്ന് പുതുച്ചേരി ചീഫ് സെക്രട്ടറിക്ക്​ അയച്ച പരാതിയിൽ മാഹി ലോക്കൽ സെക്രട്ടറി കെ.പി. സുനിൽകുമാർ അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.