കെ.പി.എ. റഹീം സ്​മൃതിസംഗമം

പാനൂർ: പ്രമുഖ ഗാന്ധിയനും പ്രഭാഷകനുമായിരുന്ന കെ.പി.എ. റഹീം സ്​മൃതിസംഗമം വിവിധ പരിപാടികളോടെ ആചരിക്കാൻ പാനൂർ സംഗമം ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടകസമിതി യോഗം തീരുമാനിച്ചു. കെ.പി.എ. റഹീം ഓർമദിനമായ ജനുവരി 13ന് പ്രമുഖ ഗാന്ധിയന്മാരെ പങ്കെടുപ്പിച്ച് പാനൂരിൽ കൺവെൻഷൻ നടത്തും. വയോധികരായ ഗാന്ധിയന്മാരെ ആദരിക്കും. മാഹിയിൽനിന്ന്​ പാനൂർ വരെ അത് ലറ്റുകളെ പങ്കെടുപ്പിച്ച് ദീപശിഖപ്രയാണം നടത്തും. മികച്ച പ്രഭാഷകനെ തിരഞ്ഞെടുത്ത് കെ.പി.എ. റഹീമി​ൻെറ പേരിൽ അവാർഡ് നൽകും. കെ.വി. മനോഹരൻ അധ്യക്ഷത വഹിച്ചു. ടി.പി.ആർ. നാഥ് യോഗം ഉദ്ഘാടനം ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.