ഭിന്നശേഷി ഫ്ലാഷ് മോബ് നവ്യാനുഭവമായി

തലശ്ശേരി: ഭിന്നശേഷിക്കാരായ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് നവ്യാനുഭവമായി. ചിറക്കരയിലെ ഹോപ് തെറപ്പി സൻെററിൽ വിവിധ ചികിത്സകൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന നൂറോളം കുട്ടികളാണ് മാഷ് അപ് സംഗീത അകമ്പടിയോടെ നഗരത്തിലെ സ്വകാര്യ മാളിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. എല്ലാവരെയും ഉൾക്കൊള്ളുന്ന, എല്ലാവർക്കും പ്രാപ്യമായ സുസ്ഥിരമായ കോവിഡാനന്തര ലോകത്തിനായി ഭിന്നശേഷിയുള്ളവരുടെ നേതൃത്വവും പങ്കാളിത്തവും എന്ന സന്ദേശവുമായാണ് ഈ വർഷത്തെ ഭിന്നശേഷിദിനം ആചരിക്കുന്നത്. തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ബൈറൂഹ ഫൗണ്ടേഷ​ൻെറ ചികിത്സാ സ്ഥാപനമാണ് ചിറക്കരയിൽ പ്രവർത്തിക്കുന്ന ഹോപ്. ആറ് വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് ഫിസിയോതെറപ്പി, സ്പീച്ച് തെറപ്പി, ഒക്യുപേഷനൽ തെറപ്പി സ്പെഷൽ എജുക്കേഷൻ നിർധനരായ കുഞ്ഞുങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് തികച്ചും സൗജന്യമായാണ് തെറപ്പി സേവനങ്ങൾ നൽകിവരുന്നത്. ഭിന്നശേഷിക്കാർക്ക് വേണ്ടി ഒരു സൗജന്യ ഹെൽപ് ഡെസ്ക് സേവനവും സൻെററിൽ നൽകുന്നുണ്ട്. ഭിന്നശേഷി ദിനാചരണത്തിന് സൻെറർ ഡയറക്ടർ ഡോ. സുജാത, അഡ്മിനിസ്ട്രേറ്റർ എം.പി. കരുണാകരൻ, ഡെപ്യൂട്ടി സൻെറർ ഹെഡ് നിഷിൻ രത്നകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. പടം..... ഭിന്നശേഷിക്കാരായ കുട്ടികൾ തലശ്ശേരിയിൽ നടത്തിയ ഫ്ലാഷ് മോബ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.