ലത്തീൻ കത്തോലിക്ക സമുദായ ദിനാചരണം

കണ്ണൂർ: കണ്ണൂർ രൂപതയിലെ ഇടവകകളിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷ​ൻെറ (കെ.എൽ.സി.എ) ആഭിമുഖ്യത്തിൽ ലത്തീൻ കത്തോലിക്ക സമുദായ ദിനാചരണം നടത്തി. ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ കെ.എൽ.സി.എ സംസ്ഥാന പ്രസിഡൻറ്​ ആൻറണി നൊറോണ പതാക ഉയർത്തി. രൂപത പ്രസിഡൻറ്​ രതീഷ് ആൻറണി സമുദായദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കണ്ണൂർ ഫൊറോന വികാരി ഫാ. ഡോ. ജോയി പൈനാടത്ത് സമുദായദിന സന്ദേശം നൽകി. അസി. വികാരിമാരായ ഫാ. തങ്കച്ചൻ ജോർജ്, ഫാ. റിജീഷ് ലൂയിസ്, യൂനിറ്റ് പ്രസിഡൻറ്​ റോബർട്ട് ഷിബു, സെക്രട്ടറി റിനേഷ് ആൻറണി, ബെന്നറ്റ് മരിയൻ, ഷീജ ഗിൽബർട്ട്, സീമ ക്ലിറ്റസ്, ആൽഫ്രഡ് സെൽവരാജ്, ലിജി സുധീർ, ജോയി പീറ്റർ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ :cathalic day- ലത്തീൻ കത്തോലിക്ക സമുദായ ദിനാഘോഷങ്ങളുടെ ഭാഗമായി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ സംസ്ഥാന പ്രസിഡൻറ്​ ആൻറണി നൊറോണ പതാക ഉയർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.