അടുക്കളത്തോട്ടം പദ്ധതി ഉദ്ഘാടനം

തലശ്ശേരി: മുബാറക് ഹയർസെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ്​ ഗൈഡി​ൻെറ ആഭിമുഖ്യത്തിൽ ഹരിതസമൃദ്ധി വീട്ടിലൊരു അടുക്കളത്തോട്ടം പദ്ധതി തലശ്ശേരി നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ പി.പി. കൃഷ്ണൻ അടുക്കള കൃഷി പഠന പരിശീലനം നൽകി. പ്രിൻസിപ്പൽ എൻ.വി. അഫ്സൽ അധ്യക്ഷത വഹിച്ചു. മാനേജിങ് കമ്മിറ്റി പ്രസിഡൻറ്​ എ.കെ. സക്കരിയ, കെ.ടി.പി. ആയിഷ, കെ. അഷ്റഫ്, റമീസ് പാറാൽ, പി.എം. അഷ്റഫ്, പി.പി. ഹുസൈൻ, കെ.പി. അഷ്റഫ്, വി.കെ. ബദരിയ, പി.പി. ഹാദിയ എന്നിവർ സംസാരിച്ചു. പടം..... തലശ്ശേരി മുബാറക് ഹയർസെക്കൻഡറി സ്കൂളിൽ അടുക്കളത്തോട്ടം പദ്ധതി നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.