കലുങ്ക് പുനര്‍നിർമിക്കും

പേരാവൂര്‍: മാലൂര്‍ റോഡില്‍ പാമ്പാളിയിലെ അപകടാവസ്ഥയിലായ കലുങ്ക് പുനര്‍നിര്‍മിക്കും. ഇതിനു മുന്നോടിയായി സമീപത്തു കൂടി താല്‍ക്കാലിക ഗതാഗത സൗകര്യം ഒരുക്കുന്ന പ്രവൃത്തി ആരംഭിച്ചു. വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതിനാല്‍ സംരക്ഷണ ഭിത്തി കൂടുതല്‍ ഇടിയാനും ഇതുവഴിയുള്ള ഗതാഗതം നിലക്കാനും സാധ്യതയുള്ളതിനാലാണ് കലുങ്ക് എത്രയും വേഗം പൊളിച്ചു മാറ്റി പുനര്‍നിര്‍മാണം നടത്തുന്നത്. അപകടാവസ്ഥയിലായ കലുങ്ക് പൊളിച്ചു നീക്കി പുനര്‍നിര്‍മിക്കുന്നതി​ൻെറ ഭാഗമായി താൽക്കാലിക ഗതാഗതത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലം ഉള്‍പ്പെടെ ഉപയോഗപ്പെടുത്തിയാണ് സൗകര്യമൊരുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.