ഡൽഹിയിലെ പഠനസംഘം ദിനേശിലെത്തി

കണ്ണൂർ: ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അർബൻ ആക്​ടിവിസ്​റ്റ്​ സ്കൂൾ സംഘം കേരള ദിനേശ് ബീഡി യൂനിറ്റ്​ സന്ദർശിച്ചു. ആക്​ഷൻ എയ്ഡ് ഇന്ത്യ ആൻഡ്​​ അസോസിയേറ്റഡ് ഗ്രാസ് റൂട്ട് വർക്കേഴ്സ് പ്രോഗ്രാം കോഓഡിനേറ്റർ ഡോ. അലക്സ്‌ ജോർജ്, പ്രോഗ്രാം മാനേജർ രാജീവ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദിനേശി​ൻെറ ഫുഡ്, അപ്പാരൽസ്, ഐ.ടി യൂനിറ്റുകൾ എന്നിവ നേരിൽ കാണാൻ എത്തിയത്. കിലയുമായി സഹകരിച്ച് ദാരിദ്ര്യലഘൂകരണ ബദൽ മാർഗങ്ങളുടെ മാതൃക നേരിട്ട് മനസ്സിലാക്കുന്നതിനായിരുന്നു സന്ദർശനം. ദിനേശ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചെയർമാൻ ദിനേശ്ബാബു, സെക്രട്ടറി പ്രഭാകരൻ, കേന്ദ്രസംഘം ഡയറക്ടർ പള്ളിയത്ത് ശ്രീധരൻ, സി.ടി.ഒ ടോമി ജോൺ, മാർക്കറ്റിങ് മാനേജർ സന്തോഷ് കുമാർ, അപ്പാരൽസ് ജി.എം. ജിതേഷ് എന്നിവർ വിശദീകരിച്ചു. സംഘം ദിനേശ് ബീഡിയുടെ കൊറ്റാളി ബ്രാഞ്ച് സന്ദർശിച്ച് തൊഴിലാളികളുമായി ആശയവിനിമയം നടത്തി. തോട്ടട ഭക്ഷ്യസംസ്കരണ യൂനിറ്റി​ൻെറ ഭാഗമായുള്ള നാളികേര ഉൽപന്നങ്ങളുടെ സംസ്കരണവും നേരിൽ കണ്ടു. യൂനിറ്റ് സൂപ്പർവൈസർ അജിത പ്രവർത്തനം വിശദീകരിച്ചു. photo: delhi team at dinesh ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അർബൻ ആക്​ടിവിസ്​റ്റ്​ സ്കൂൾ സംഘം കേരള ദിനേശ് യൂനിറ്റ്​ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.