അക്കാദമിക് രംഗത്തെ രാഷ്​ട്രീയ ഇടപെടൽ അവസാനിപ്പിക്കുക -കെ.എസ്.വൈ.എഫ്

കണ്ണൂർ: സർവകലാശാലകളിലും അക്കാദമിക് രംഗത്തും ഇടത് സർക്കാർ നടത്തുന്ന രാഷ്​ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് കെ.എസ്.വൈ.എഫ് കണ്ണൂർ ജില്ല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിരമിച്ച വൈസ് ചാൻസലറെ കാലാവധി നീട്ടി പുനർനിയമനം നടത്തിയ നടപടി കേട്ട് കേൾവിയില്ലാത്ത നഗ്​നമായ അധികാര ദുർവിനിയോഗമാണ്. രാഷ്​ട്രീയ നേതാക്കളുടെ ബന്ധുക്കളെ നിശ്ചിത യോഗ്യതയില്ലാത്തവരായിട്ടും അക്കാദമിക് രംഗത്ത് തിരുകിക്കയറ്റുന്ന രീതി പരിഹാസ്യമാണെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തി. ജില്ല പ്രസിഡൻറ്​ എം.വി. അഭിലാഷ് അധ്യക്ഷതവഹിച്ചു. സി.എം.പി സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം കെ.എ. കുര്യൻ ഉദ്ഘാടനം ചെയ്തു. ഉമേഷ് കോട്യത്ത്, സി.എ. അജീർ, പി. സുനിൽകുമാർ, എൻ.സി. സുമോദ്, ബി. സജിത് ലാൽ, കാഞ്ചന മാച്ചേരി, വി.എൻ. അഷ്റഫ് എന്നിവർ സംസാരിച്ചു. സിൽവർ ലൈൻ പദ്ധതിയിലെ ജനവിരുദ്ധ നടപടികളും അപാകതകളും പരിഹരിച്ച് നടപ്പാക്കുക, സഹകരണ മേഖലയിലെ കേന്ദ്ര സർക്കാർ ഇടപെടലുകൾ അവസാനിപ്പിക്കുക, പ്ലസ് ടു പ്രവേശനത്തിലെ അനിശ്ചിതത്വം ഉടൻ നീക്കുക, പി.എസ്.സി നിയമനങ്ങൾ ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ഭാരവാഹികൾ: കെ.വി. ഉമേഷ് (സെക്ര.), പി. പ്രജുൽ (പ്രസി.) കെ. ബിജു, ലിപിൻ പന്മനാഭൻ (ജോ. സെക്ര.), ഇ. സജോഷ്, എസ്​. ആതിര (വൈസ് പ്രസി.), എം.വി. അഭിലാഷ് (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.