ബി.ജെ.പി വെല്ലുവിളി പ്രതിഷേധാർഹം -എസ്.ഡി.പി.ഐ

തലശ്ശേരി: നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരിയിൽ പ്രകടനം നടത്തിയ ബി.ജെ.പി നടപടി പ്രതിഷേധാർഹവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് എസ്.ഡി.പി.ഐ ജില്ല ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്​ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തലശ്ശേരിയിൽ ഇതിന് മുമ്പും പ്രകോപനപരമായ രീതിയിൽ ആർ.എസ്.എസ് പ്രകടനം നടത്തിയിട്ടുണ്ട്. നിരോധനാജ്ഞ ലംഘിക്കുക വഴി ഏത് നിയമവും കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് പ്രശ്നമല്ലെന്നുള്ള സന്ദേശം നൽകുകയാണ്. ഇത് നിയമം ലംഘിക്കാനും അക്രമം നടത്താനും അണികൾക്ക് പ്രചോദനം നൽകുന്നു. ഇത്തരം നിലപാടുകൾ ജനാധിപത്യത്തിന് നല്ലതല്ല. പ്രകടനത്തിന് നേതൃത്വം കൊടുത്തവർക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറാവണം. വാർത്തസമ്മേളനത്തിൽ ജില്ല ട്രഷറർ ആഷിക് അമീൻ, തലശ്ശേരി മണ്ഡലം പ്രസിഡൻറ്​ അഡ്വ. കെ.സി. ഷബീർ, ജില്ല കമ്മിറ്റി അംഗം സി.കെ. ഉമ്മർ മാസ്​റ്റർ, തലശ്ശേരി മണ്ഡലം സെക്രട്ടറി വി.ബി. നൗഷാദ് എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.