രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം മുഴപ്പിലങ്ങാട്: . പഞ്ചായത്തിലെ തീരദേശ മേഖലകളിൽ പിന്നാക്ക വികസന കോർപറേഷൻ കുടുംബശ്രീ അംഗങ്ങൾക്കിടയിൽ നടപ്പാക്കുന്ന വായ്പ പദ്ധതിയിൽ ഏഴുലക്ഷം രൂപയാണ് പഞ്ചായത്തംഗം രാജമണി വെട്ടിച്ചതായി പരാതി ഉയർന്നത്. കുടുംബശ്രീ ഭാരവാഹികളുടെയും അംഗങ്ങളുടെയും വ്യാജ ഒപ്പിട്ട് അപേക്ഷ നൽകുകയും ഏഴു ലക്ഷം രാജമണി കൈപ്പറ്റിയതായും പരാതിയിൽ പറയുന്നു. നവജ്യോതി കുടുംബശ്രീ അംഗങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതി കിട്ടിയതായി പഞ്ചായത്ത് സെക്രട്ടറി സ്ഥിരീകരിച്ചു. കുടുംബശ്രീ അംഗങ്ങൾ അറിയാതെയാണ് വാർഡ് മെംബർ വ്യാജ ഒപ്പിട്ട് അപേക്ഷിച്ചതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വായ്പ പദ്ധതി പ്രകാരം തീരദേശത്തെ 17 കുടുംബശ്രീകൾക്ക് വായ്പ അനുവദിച്ചതായാണ് അറിയുന്നത്. ഇത് യഥാർഥ അംഗങ്ങൾക്കുതന്നെ വായ്പയായി അതത് കുടുംബശ്രീ യൂനിറ്റുകൾ വിതരണം നടത്തിയിട്ടുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നതാണ് പഞ്ചായത്ത് മെംബർക്കെതിരെയുള്ള പരാതി സൂചിപ്പിക്കുന്നത്. ഇതേക്കുറിച്ച് സമഗ്രാന്വേഷണം സംസ്ഥാനതലത്തിൽ വേണമെന്നാണ് കോൺഗ്രസ്, ലീഗ്, എസ്.ഡി.പി.ഐ കക്ഷികൾ ആവശ്യപ്പെടുന്നത്. തിങ്കളാഴ്ച മെംബറുടെ രാജി ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് സുരേഷ് പറഞ്ഞു. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ആറാം വാർഡിലെ നവജ്യോതി സ്വയം സഹായ സംഘത്തിലാണ് വെട്ടിപ്പ് നടന്നതായി ആക്ഷേപമുണ്ടായത്. പരാതി കിട്ടിയതായി എടക്കാട് പൊലീസ് പറഞ്ഞു. വിജിലൻസിലും നവജ്യോതി കുടുംബശ്രീ അംഗങ്ങൾ രേഖാമൂലം പരാതി നൽകിയതായി അറിയുന്നു. --------------------- രാജി ആവശ്യപ്പെട്ട് കോൺഗ്രസ് മുഴപ്പിലങ്ങാട്: കുടുംബശ്രീ ഭാരവാഹികളുടെയും അംഗങ്ങളുടെയും വ്യാജ ഒപ്പിട്ട് അപേക്ഷ നൽകി ഏഴുലക്ഷം രൂപ അവരുടെ പേരിൽ ബാങ്കിൽനിന്ന് കൈപ്പറ്റിയ ഗ്രാമപഞ്ചായത്ത് അംഗം രാജമണി രാജിവെക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിജിലൻസിനും എടക്കാട് പൊലീസിലും ഗ്രാമപഞ്ചായത്തിനും മെംബറുടെ ധനാപഹരണം സംബന്ധിച്ച പരാതി നവജ്യോതി സ്വയംസഹായ സംഘം കുടുംബശ്രീ അംഗങ്ങൾ നൽകിയ സാഹചര്യത്തിൽ പഞ്ചായത്ത് മെംബർ രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാൻ പ്രസിഡൻറ് കെ. സുരേഷിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. തിങ്കളാഴ്ച പഞ്ചായത്ത് ഓഫിസ് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. മെംബറുടെ രാജി ആവശ്യപ്പെട്ട് എസ്.ഡി.പി.ഐയും രംഗത്തുവന്നു. വാർഡ് അംഗത്തിനെതിരായ പരാതിയിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എസ്.ഡി.പി.ഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കുടുംബശ്രീ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യേണ്ട പണം തിരിമറി നടത്തിയ വാർഡ് മെംബർ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് മുസ്ലിം ലീഗ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.