ലോക ഭിന്നശേഷിദിനം ആചരിച്ചു

കേളകം: കേളകം സൻെറ്​ തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്​റ്റുഡൻറ്​ പൊലീസ് കാഡറ്റ് യൂനിറ്റി​ൻെറ നേതൃത്വത്തിൽ . ഈ വർഷത്തെ കേരള സ്​റ്റേറ്റ് പാരാ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ സ്കൂളിലെ പൂർവവിദ്യാർഥികൂടിയായ പി.എ. മോഹനനെ അദ്ദേഹത്തി​ൻെറ വീട്ടിലെത്തി ആദരിച്ചു. വിദ്യാർഥികളായ അമല്‍ ഷാജി, ജേക്കബ് വർഗീസ്, ശിവസൂര്യ എന്നീ കുട്ടികൾക്ക്​ അധ്യാപകരും വിദ്യാർഥികളും വീട്ടിലെത്തി മാനസിക പിന്തുണ നൽകി. സ്കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് പടിഞ്ഞാറേക്കര, പി.ടി.എ പ്രസിഡൻറ്​ സി.സി. സന്തോഷ്, ഹെഡ്മാസ്​റ്റര്‍ എം.വി. മാത്യു, കമ്യൂണിറ്റി പൊലീസ് ഓഫിസര്‍ ജോബി ഏലിയാസ്, അധ്യാപകരായ ഫാ. എല്‍ദോ ജോണ്‍, പി.സി. ടൈറ്റസ്, എൻ. സനില, ഷീന ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.