സഹകാരി ഹെഡ്​ പോസ്​റ്റ്​ ഓഫിസ്​ ധർണ

കണ്ണൂർ: ജില്ല സഹകരണവേദിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ഹെഡ് പോസ്​റ്റ് ഓഫിസിനുമുന്നിൽ നടത്തിയ സഹകാരികളുടെ ധർണ ഡി.സി.സി പ്രസിഡൻറ്​ അഡ്വ. മാർട്ടിൻ ജോർജ്​ ഉദ്​ഘാടനം ചെയ്​തു. കേന്ദ്ര സർക്കാറ​ും റിസർവ്‌ ബാങ്കും ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തമായ കേരളത്തിലെ സഹകരണമേഖലയെ തകർക്കാൻ ശ്രമിക്കുന്നതിനെ പ്രതിരോധിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. ജില്ല ചെയർമാൻ ജെയ്സൺ തോമസ്, മുണ്ടേരി ഗംഗാധരൻ, സി.എ. അജീർ, എം. രാജു, മനോജ്‌ കൂവേരി, പി. അനന്ദ കുമാർ, എം.എൻ. രവീന്ദ്രൻ, എം.ഒ. മാധവൻ മാസ്​റ്റർ, കെ.എം. ശിവദാസ്, വി.ടി. തോമസ്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.