കോർപറേഷൻ യോഗം: രജിസ്ട്രാർ ഓഫിസ് റോഡ് ഇൻറർലോക്ക് ചെയ്യും

കണ്ണൂർ: ചേംബർ ഓഫ് കോമേഴ്സ്​ ഓഫിസ്​ മുതൽ കാൽടെക്സ് പെട്രോൾ പമ്പുവരെ എത്തുന്ന രജിസ്ട്രാർ ഓഫിസ് റോഡ് ഇൻറർലോക്ക് ചെയ്യാൻ കോർപറേഷൻ അടിയന്തര കൗൺസിൽ യോഗം തീരുമാനിച്ചു. 72 ലക്ഷം രൂപയാണ് ഇതിന്​ വകയിരുത്തിയത്​. പൊതുമരാമത്ത്, ആരോഗ്യം, ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റികൾ ശിപാർശ ചെയ്ത ഭേദഗതികൾ യോഗം അംഗീകരിച്ചു. ചില പദ്ധതികൾ ഒഴിവാക്കി ഏകദേശം 48 ലക്ഷം രൂപയുടെ പുതിയ പദ്ധതികൾ യോഗം അംഗീകരിച്ചു. മേയർ അഡ്വ.ടി.ഒ. മോഹനൻ, ടി. രവീന്ദ്രൻ, അഡ്വ. പി. ഇന്ദിര, സുരേഷ്ബാബു എളയാവൂര്‍, എം.പി. രാജേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.