തലശ്ശേരി-മൈസൂരു റെയിൽപാത; പാനൂർ മേഖലയിൽ ആശങ്ക

പാനൂർ: ഗ്യാസ് ലൈനും ജലപാതയും വരിഞ്ഞുമുറുക്കുന്ന ജനങ്ങളെ കൂടുതൽ ആശങ്കയിലാഴ്ത്തി പാനൂർ മേഖലയിൽ തലശ്ശേരി-മൈസൂരു റെയിൽപാത ഹെലിബോൺ ഭൂമിശാസ്‌ത്ര മാപ്പിങ്ങിനുള്ള സർവേ ആരംഭിച്ചു. ഹെലികോപ്ടർ ഉപയോഗിച്ചുള്ള ആകാശ സർവേ ഹൈദരാബാദ്‌ ആസ്ഥാനമായ നാഷനൽ ജ്യോഗ്രഫിക്‌ റിസർച് ഇൻസ്‌റ്റിറ്റ്യൂട്ടാണ്‌ കൊങ്കൺ റെയിൽവേ കോർപറേഷനുവേണ്ടി സർവേ ഏറ്റെടുത്തത്‌. കാലാവസ്ഥ അനുകൂലമാണെങ്കിൽ നാല് ദിവസവും കൂടി സർവേ പ്രവർത്തനങ്ങൾ നടത്തും. തലശ്ശേരിയിൽനിന്ന് ചമ്പാട്​, പാനൂർ ഗുരുസന്നിധി പരിസരം, കൂറ്റേരി, ചെറുവാഞ്ചേരി, വിലങ്ങാട്, മാനന്തവാടി വഴി മൈസൂരുവിലേക്കാണ് നിർദിഷ്​ട റെയിൽവേ പാത. റെയിൽപാത സർവേക്ക് വേണ്ടി വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കാനായി മാസങ്ങൾക്ക് മു​േമ്പ പ്രദേശത്ത് പ്രാഥമിക സർവേ നടത്തിയിരുന്നു. പാനൂർ ഗുരുസന്നിധി പരിസരം മുതൽ ചെറുവാഞ്ചേരി കല്ലുവളപ്പ് വരെയുള്ള സ്ഥലത്താണ് സർവേ നടത്തിയത്. ചമ്പാട്​ മേഖലയിലും സർവേ നടന്നു. പാനൂർ നഗരസഭ രണ്ടാം വാർഡ് മുതൽ കുന്നോത്തുപറമ്പ് പഞ്ചായത്തിലെ 16, 17 വാർഡുകളിലും പഞ്ചായത്ത് അതിർത്തിയായ കല്ലുവളപ്പ് വരെയും നേരത്തേ ഫീൽഡ് സർവേ നടത്തിയിരുന്നു. സംസ്ഥാന സർക്കാറി​ൻെറയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിലെയും സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്മൻെറ് കോർപറേഷന് വേണ്ടി മുംബൈയിലെ ക്യൂ മാക്സ് ടെക്നോളജി കൺസൽട്ടിങ്​ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് നേരത്തേ ഫീൽഡ് സർവേ നടത്തിയത്. തലശ്ശേരി- പാനൂർ - ചെറുവാഞ്ചേരി-വാളൂക്ക് നിരവിൽപുഴ - മാനന്തവാടി റോഡ് - കൽപറ്റ -മീനങ്ങാടി- പുൽപള്ളി -കാട്ടിക്കുളം - മൈസൂരുവരെ ആണ് നിർദിഷ്​ട ഒറ്റവരി ബ്രോഡ്ഗേജ് പാത. ഗെയിൽ പൈപ്പ് ലൈനും ജലപാതയും ഉൾപ്പെടെ വൻ പദ്ധതികൾ പാനൂർ മേഖലയിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പാത നിർമിക്കാൻവേണ്ടി ഇനിയും കൂടുതൽ സർവേകൾ നടത്തുമെന്ന് സർവേസംഘം പറഞ്ഞതായി നാട്ടുകാർ പറഞ്ഞു. അതേസമയം, പരമാവധി വീടുകളെയും ജനവാസകേന്ദ്രങ്ങളേയും ഒഴിവാക്കി തലശ്ശേരി -മൈസൂരു റെയിൽപാത ഏറ്റവും വേഗം യാഥാർഥ്യമാവണമെന്ന ആവശ്യക്കാരുമേറെയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.