പയ്യന്നൂരിൽ അയവില്ല; നിയന്ത്രണങ്ങൾ തുടരും

പയ്യന്നൂർ: കോവിഡ് മൂന്നാം തരംഗവും വകഭേദവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പയ്യന്നൂരിൽ നിലവിലുള്ള പ്രോട്ടോകോൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ തീരുമാനം. നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിതയുടെ അധ്യക്ഷതയിൽ നടന്ന കോവിഡ് കോർ കമ്മിറ്റി അവലോകന യോഗത്തിലാണ്​ തീരുമാനം. കോവിഡി​ൻെറ മൂന്നാം തരംഗമായ 'ഒമിക്രോൺ' ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതിന് നഗരസഭയിലെ മുഴുവൻ വാർഡുകളിലെയും ജാഗ്രതസമിതികൾ കാര്യക്ഷമമാക്കുമെന്നും സർക്കാറി​ൻെറ ഭാഗത്തുനിന്നുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും യോഗത്തിൽ ചെയർപേഴ്സൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.