പി.കെ. നാരായണൻ മാസ്​റ്റർ പുരസ്കാരം സമർപ്പിച്ചു

പഴയങ്ങാടി: പി.കെ. നാരായണൻ മാസ്​റ്റർ പുരസ്കാര സമർപ്പണം ഡോ. ടി.എം. തോമസ് ഐസക് നിർവഹിച്ചു. മാധ്യമപ്രവർത്തകൻ എം.വി. നികേഷ് കുമാർ പുരസ്കാരം ഏറ്റുവാങ്ങി. ഒ.വി. നാരായണൻ അധ്യക്ഷത വഹിച്ചു. സഹകരണ മേഖലയിലെ സമഗ്ര സംഭാവന കണക്കിലെടുത്ത് മുതിർന്ന സഹകാരി ഐ.വി. ശിവരാമനെ ആദരിച്ചു. കരിവെള്ളൂർ മുരളി പ്രഭാഷണം നടത്തി. കളഞ്ഞുകിട്ടിയ രണ്ട് ലക്ഷം രൂപ ഉടമസ്ഥന് തിരിച്ചുനൽകി മാതൃകയായ ഓട്ടോ ഡ്രൈവർ സലീമിനെ അനുമോദിച്ചു. ടി.വി. രാജേഷ്, പി.പി. ദാമോദരൻ, എം. വിജിൻ എം.എൽ.എ, കെ. പത്മനാഭൻ, സി.വി. കുഞ്ഞിരാമൻ, പി.പി. ഷാജിർ, കെ.പി. മോഹനൻ, പി. ഗോവിന്ദൻ, ഡി. വിമല എന്നിവർ പങ്കെടുത്തു. മട്ടന്നൂർ ഭൂമിക കലാക്ഷേത്രം പ്രവർത്തകർ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. എം.കെ. രമേഷ് കുമാർ സ്വാഗതവും പി.വി. രാമദാസൻ നന്ദിയും പറഞ്ഞു. ചിത്ര വിശദീകരണം: പി.കെ. നാരായണൻ മാസ്​റ്റർ പുരസ്കാരം ഡോ. ടി.എം. തോമസ് ഐസക്കിൽനിന്ന് എം.വി. നികേഷ് കുമാർ ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.