പ്രവാസി സംഗമം

പഴയങ്ങാടി: സി.പി.എം ജില്ല സമ്മേളനത്തി​ൻെറ ഭാഗമായി പ്രവാസിസംഗമം എരിപുരത്ത് കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. കേരള പ്രവാസിസംഘം ജില്ല പ്രസിഡൻറ് എം.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രവാസിസംഘം വെൽഫെയർ ബോർഡ് ഡയറക്ടർ സജീവ് തൈക്കാട് പ്രഭാഷണം നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷ്, ജില്ല കമ്മിറ്റി അംഗങ്ങളായ ഒ.വി. നാരായണൻ, പി.പി. ദാമോദരൻ, എം. വിജിൻ എം.എൽ.എ, ഏരിയ സെക്രട്ടറി കെ. പത്മനാഭൻ എന്നിവർ പങ്കെടുത്തു. പി.പി. രാജൻ സ്വാഗതം പറഞ്ഞു. ചിത്ര വിശദീകരണം: പ്രവാസിസംഗമം എരിപുരത്ത് കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.