കണ്ണൂർ: അറക്കൽ ബീവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. കേരള സാംസ്കാരിക മണ്ഡലത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന രാജകുടുംബമാണ് അറക്കൽ രാജ കുടുംബമെന്നും എല്ലാകാലത്തും അവരുടെ സംഭാവനകൾ ശ്ലാഘനീയമാണെന്നും ബീവിയുടെ കുടുംബത്തിൻെറ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി. സുമേഷ്, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ അനുശോചനം അറിയിച്ചു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള പ്രമുഖർ ബീവിയുടെ മകൻ അബ്ദുൽ ഷുക്കൂർ ആദിരാജയെ ഫോണിൽ വിളിച്ചും വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടും അനുശോചനം അറിയിച്ചു. കണ്ണൂർ ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ, എ.ഡി.എം കെ.കെ. ദിവാകരൻ, ജില്ല ലോ ഓഫിസർ സന്തോഷ്, തഹസിൽദാർ സുരേഷ് ചന്ദ്രബോസ്, ജില്ല സർവേ സൂപ്രണ്ട് രാജീവൻ പട്ടത്താരി, കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ, ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ എന്നിവർ അറക്കൽ കെട്ടിലെ ബീവിയുടെ വസതി സന്ദർശിക്കുകയും കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു. കേരള സർക്കാറും മുഖ്യമന്ത്രി പിണറായി വിജയനും കണ്ണൂർ ജില്ല ഭരണകൂടവും ബീവിയുടെ മരണത്തിൽ ആദരസൂചകമായി പുഷ്പചക്രം സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.