തല​േശ്ശരി-മൈസൂരു റെയിൽപാത സർവേക്കായി ഹെലികോപ്ടറെത്തി

പാനൂർ: തലശ്ശേരി-മൈസൂരു റെയിൽപാതയുടെ ഹെലിബോൺ ഭൂമിശാസ്‌ത്ര മാപ്പിങ്ങിനുള്ള സർവേയുടെ ഭാഗമായുള്ള ഹെലികോപ്ടർ കല്ലിക്കണ്ടി എൻ.എ.എം കോളജ്​ ഗ്രൗണ്ടിലിറങ്ങി. സർവേ ചൊവ്വാഴ്​ച തുടങ്ങും. രാവിലെ എട്ടോടെയാണ്‌ സർവേക്ക്‌ തുടക്കം. ഹൈദരാബാദ്‌ ആസ്ഥാനമായ നാഷനൽ ജ്യോഗ്രാഫിക്‌ റിസർച്‌ ഇൻസ്‌റ്റിറ്റ്യൂട്ടാണ്‌ കൊങ്കൺ റെയിൽവേ കോർപറേഷനുവേണ്ടി സർവേ ഏറ്റെടുത്തത്‌. ഹെലികോപ്‌ടറിൽ പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിച്ച്‌ പാതയുടെ അലൈൻമൻെറ്​ നിശ്ചയിച്ച ഭാഗങ്ങളിലൂടെ പറന്നാണ്‌ സർവേ. കഴിഞ്ഞ 17ന്‌ തുടങ്ങാനിരുന്ന സർവേ മഴ കനത്തതിനെ തുടർന്നാണ്‌ വൈകിയത്‌. കാലാവസ്ഥ അനുകൂലമായാൽ 10 ദിവസത്തിനകം പൂർത്തിയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.