കരിയാട് റേഞ്ച് ഇസ്​ലാമിക കലാമേള സമാപിച്ചു

പെരിങ്ങത്തൂർ: മുസാബഖ കരിയാട് റേഞ്ച് ഇസ്​ലാമിക കലാമേളയിൽ പുളിയനമ്പ്രം മനാറുൽ ഇസ്​ലാം മദ്​റസ ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം പുതുശ്ശേരി നൂറുൽ ഇസ്​ലാം സെക്കൻഡറി മദ്​റസയും മൂന്നാം സ്ഥാനം ഒലിപ്പിൽ അൽ മദ്റസത്തുൽ അലിയയും കരസ്ഥമാക്കി. സി.എച്ച്. മൊയ്തു മാസ്​റ്റർ ഓഡിറ്റോറിയത്തിൽ രണ്ടു ദിവസങ്ങളിലായി നാനൂറിൽപരം മത്സരാർഥികൾ പങ്കെടുത്തു. സമാപന സമ്മേളനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്​തു. പാനൂർ നഗരസഭ കൗൺസിലർ എൻ.എ. കരീം അധ്യക്ഷത വഹിച്ചു. പി. സുലൈമാൻ മാസ്​റ്റർ, പൊറ്റേരി കുഞ്ഞമ്മദ്​ ഹാജി, വി.കെ. ഖാലിദ്, ഹാഫിള് ഷമീർ നിസാമി, മമ്മൂട്ടി ഉസ്താദ്, എം. സുലൈമാൻ മാസ്​റ്റർ, ടി.കെ. കുഞ്ഞബ്​ദുല്ല മാസ്​റ്റർ, അബ്​ദുൽ മജീദ് ദാരിമി എന്നിവർ സംസാരിച്ചു. പാനൂർ നഗരസഭാധ്യക്ഷൻ വി. നാസർ മാസ്​റ്റർ സമ്മാന വിതരണം നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.