കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങളെ സന്ദർശിച്ചു

ഇരിട്ടി: കുടിയിറക്ക് ഭീഷണിയിൽ കഴിയുന്ന കേരള-കർണാടക അതിർത്തിയിൽ പായം പഞ്ചായത്തിലെ വീടുകൾ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ. വേലായുധ​ൻെറ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. മാക്കൂട്ടം പുഴയോരത്തെ നാലു കുടുംബങ്ങളാണ്​ കുടിയൊഴിപ്പിക്കൽ ഭീതിയിൽ കഴിയുന്നത്​. ഇവരെ ഇവിടെ തന്നെ നിലനിർത്താൻ ആവശ്യമായ നടപടികൾ സർക്കാർ തലത്തിൽ ഉണ്ടാകണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ. വേലായുധൻ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ നദീജ സാദിഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിജി നടുപറമ്പിൽ, മേരി റെജി, ജോണി ജോണി, വി. ശോഭ തുടങ്ങിയവരാണ് സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.