ശ്രീകണ്ഠപുരം: ധ്യാൻചന്ദ് പുരസ്കാര ജേതാവ് കെ.സി. ലേഖയെ നടുവിൽ ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം യൂനിറ്റ് ആദരിച്ചു. നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബേബി ഓടംപള്ളിൽ ഉദ്ഘാടനം ചെയ്തു. വാർഡംഗം ധന്യമോൾ, പ്രധാനാധ്യാപകൻ കെ.കെ. ലതീഷ്, ടി.പി. രാധാമണി, എ.എൽ.പി സ്കൂൾ പ്രധാനാധ്യാപിക എൻ. ഷീന, ടി.പി. പത്മനാഭൻ, കെ. രഞ്ജിനി, ഇ.വി. വിപിൻ, എൻ.എൻ. ദിലീപ് കുമാർ, അനുഗ്രഹ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ശിശുദിനാഘോഷ ത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. തുടർന്ന് വിദ്യാർഥികളുമായി കെ.സി. ലേഖ സ്നേഹസംവാദം നടത്തി. ഫോട്ടോ: SKPM Lekha
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.