വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കും

ആവശ്യമെങ്കില്‍ പെയ്ഡ് ക്വാറൻറീന്‍ സൗകര്യം കണ്ണൂർ: കോവിഡ് വകഭേദം ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ​ജാഗ്രത നടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കണ്ണൂര്‍ . ആവശ്യമെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ പെയ്ഡ് ക്വാറൻറീന്‍ സൗകര്യം ഏര്‍പ്പെടുത്തും. മുമ്പ് എഫ്.എല്‍.ടി.സിയായി പ്രവര്‍ത്തിച്ച മുണ്ടയാട് സ്​റ്റേഡിയത്തിലെ വൈദ്യുതി ബില്‍, ജലകരം ഇനത്തില്‍ ചെലവായ തുക യോഗം അംഗീകരിച്ചു. പട്ടുവത്ത് കുന്നിടിച്ചില്‍ പഠനം നടത്തിയ വകയില്‍ എന്‍.ഐ.ടിക്ക് ചാര്‍ജിനത്തില്‍ നല്‍കാനുള്ള തുകയും യോഗം അംഗീകരിച്ചു. ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖറി​ൻെറ അധ്യക്ഷതയില്‍ ഓണ്‍ലൈനായിട്ടായിരുന്നു യോഗം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.