കഞ്ചാവുകേസിലെ പ്രതിയെ വധിക്കാന്‍ ശ്രമിച്ച അഞ്ചു പേര്‍ പിടിയില്‍

കണ്ണൂർ: കഞ്ചാവുകേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച അഞ്ചു പേർ പിടിയിൽ. കഞ്ചാവുകേസിൽ പ്രതിയായ ബാദുഷയെ വാഹനത്തിൽ‍ കടത്തിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിലാണ്​ അറസ്​റ്റ്​. കോയ്യാട് സ്വദേശി റഫീദ് (29), പൊതുവാച്ചേരി പട്ടറക്കാത്ത് ഹൗസിൽ അബ്​ദുൽ റഹീം (30), കമ്പിൽ ഖദീജ മൻസിലിൽ എ.പി. നിഷാദ് (24), സതീ നിലയത്തിൽ ജിഷ്ണു (26), മരക്കാർക്കണ്ടിയിലെ മുഹമ്മദ് റിസ (25) എന്നിവരെയാണ് ടൗൺ എസ്.എച്ച്.ഒ ശ്രീജിത്ത് കൊടേരി അറസ്​റ്റ്​ ചെയ്തത്. പ്രതികൾ അഞ്ചുപേരും കഞ്ചാവ് കടത്തു സംഘത്തിലെ അംഗങ്ങളാണ്. കഞ്ചാവുകടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്‍ന്നാണ് ഈ സംഘം ബാദുഷയെ വധിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊതുവാച്ചേരി, തന്നട പ്രദേശത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബാദുഷക്ക് കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കോടതി റിമാൻഡ്‌ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.