കെ.എസ്.എസ്.പി.എ വാർഷികസമ്മേളനം

തലശ്ശേരി: കേരള സ്​റ്റേറ്റ് സർവിസ് പെൻഷനേഴ്​സ് അസോസിയേഷൻ തലശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി വാർഷികസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. വേലായുധൻ ഉദ്ഘാടനം ചെയ്​തു. മണ്ഡലം പ്രസിഡൻറ് പി.വി. ബാലകൃഷ്​ണൻ അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം ജില്ല പ്രസിഡൻറ്​ കെ. രാമകൃഷ്​ണനും സമാപന സമ്മേളനം കെ. മുരളീധരൻ എം.പിയും ഉദ്ഘാടനം ചെയ്​തു. സി. മോഹനൻ മാസ്​റ്റർ, കെ.കെ. നാരായണൻ മാസ്​റ്റർ, പി.കെ. രാജേന്ദ്രൻ, എ.വി. ശൈലജ, പി.കെ. ശ്രീധരൻ മാസ്​റ്റർ, കെ. പ്രഭാകരൻ, കെ. ബാലഗോപാലൻ, കെ. രാജേഷ് മാസ്​റ്റർ, പി.ഒ. ഗിരിജ, എ.പി. ഗീതാഭായ്, ടി. ദിനേശ്, എം. സോമനാഥൻ, വി.വി. രാജീവ് കുമാർ, വി.പി. മോഹനൻ എന്നിവർ സംസാരിച്ചു. പടം....കേരള സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ തലശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി സമാപന സമ്മേളനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.