എൻ.സി.സി ദിനാഘോഷം

തലശ്ശേരി: വൺ കേരള ആർട്ടിലറി ബാറ്ററി എൻ.സി.സി തലശ്ശേരിയുടെ നേതൃത്വത്തിൽ 73ാമത് എൻ.സി.സി ദിനം ആഘോഷിച്ചു. കമാൻഡിങ് ഓഫിസർ ലഫ്റ്റനൻറ് കേണൽ രൂപേഷ് ഉദ്ഘാടനം ചെയ്തു. ഹവിൽദാർ പവൻകുമാർ, കെയർ ടേക്കർ അൻവർ എന്നിവർ സംസാരിച്ചു. ധർമടം തുരുത്ത് ബീച്ചിൽ വൃക്ഷത്തൈ നട്ടു. യൂനിറ്റിന് കീഴി​െല എട്ടു വിദ്യാലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട എൻ.സി.സി കാഡറ്റുകൾ ധർമടം തുരുത്ത് ബീച്ച്​ ശുചീകരിച്ചു. ചീഫ് ഓഫിസർ ബാബു സ്വാഗതവും കെയർടേക്കർ ബിനിത നന്ദിയും പറഞ്ഞു. യൂനിറ്റിലെ മറ്റു വിദ്യാലയങ്ങളിലെ എൻ.സി.സി ഓഫിസർമാരായ ഫസ്​റ്റ്​ ഓഫിസർ പോൾ ജസ്​റ്റിൻ, സെക്കൻഡ്​ ഓഫിസർ പ്രശാന്ത്, രാജീവൻ, സജേഷ്, കെയർടേക്കർ റാവിദ് എന്നിവർ നേതൃത്വം നൽകി. പടം.... എൻ.സി.സി ദിനാഘോഷത്തി​ൻെറ ഭാഗമായി ധർമടം തുരുത്ത് ബീച്ചിൽ വൃക്ഷത്തൈ നടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.