സാഭിമാനം അനുമോദന പരിപാടി

ശ്രീകണ്ഠപുരം: എസ്.ഇ.ആർ.ടി മികവ് പുരസ്കാരം ലഭിച്ച കൊയ്യം ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ അനുമോദിക്കുന്ന 'സാഭിമാനം' പരിപാടി സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 'വീട്ടുവർത്തമാനം' എന്ന പേരിൽ നടത്തിയ പുസ്തക ചർച്ചക്കാണ് പുരസ്കാരം ലഭിച്ചത്. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.കെ. രത്നകുമാരി അധ്യക്ഷത വഹിച്ചു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എം. ശോഭന, സ്കൂൾ പ്രിൻസിപ്പൽ ഡോ. എം. ലളിത എന്നിവർ ഉന്നത വിജയികളെ ആദരിച്ചു. വായനക്കൂട്ടം കോഓഡിനേറ്റർ കെ.പി. സുനിൽകുമാർ, പ്രഥമാധ്യാപിക പി. മീനാക്ഷി, പി.ടി.എ പ്രസിഡൻറ്​ എം.ടി. മധുസൂദനൻ, കൊയ്യം ജനാർദനൻ, കെ. ജയപ്രകാശ്, പി. സുരേഖ, മൂസാൻകുട്ടി, എൻ.വി. രമ്യ, ഡോ. കെ.പി. രാജേഷ്കുമാർ, ടി. ഹരിദാസ്, കെ.വി. ഗോമതി, പി.കെ. രവി, കെ.കെ. രവി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.