ഇരിട്ടിയിൽ രണ്ടിടങ്ങളിൽ വാഹനാപകടം

ഇരിട്ടി: ഇരിട്ടി ടൗണിന് സമീപമുള്ള കുളിച്ചെ​മ്പ്രയിലും കീഴൂരിലും വാഹനാപകടം. മട്ടന്നൂർ ഭാഗത്തുനിന്ന്​ ഇരിട്ടി ഭാഗത്തേക്ക് വരുകയായിരുന്ന കാർ കുളിച്ചെ​മ്പ്രയിൽ റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു. രാവിലെ ആറരയോടെയായിരുന്നു അപകടം. ആലപ്പുഴ സ്വദേശികൾ മടിക്കേരിയിലേക്ക് പോകുന്നതിനിടെ കാർ നിയന്ത്രണംവിട്ട് റോഡിന് എതിർവശമുള്ള തോട്ടിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടുപേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സ്ഥിരമായി വാഹനാപകടം നടക്കുന്ന മേഖലയിലാണിത്​. കീഴൂരിലും കാർ അപകടത്തിൽപെട്ടു. പുലർച്ചെ ഒരുമണിയോടെ നിയന്ത്രണം വിട്ട കാർ റോയൽ വെഡിങ് വസ്ത്രാലയത്തിന് മുന്നിൽ ട്രാൻസ്ഫോർമറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ വാഹനത്തി​ൻെറ മുൻഭാഗം തകർന്നു. ട്രാൻസ്ഫോർമറിൽ വൈദ്യുതി കണക്​ഷൻ ഇല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്. നടുവനാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ആർക്കും പരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.