ഹലാൽ വിവാദം സംഘ്​പരിവാറുകൾക്കുള്ള വടിയെന്ന് ഷംസീർ

പാനൂർ: ഹലാൽ ബോർഡുകൾ വെച്ച് കേരളം പോലൊരു മതനിരപേക്ഷ സംസ്ഥാനത്തിൽ സംഘ്​പരിവാർ സംഘടനകൾക്ക് എന്തിനാണ് അടിക്കാനുള്ള വടി അവരുടെ കൈയിൽകൊണ്ട് കൊടുക്കുന്നതെന്നും എ.എൻ. ഷംസീർ എം.എൽ.എ. ഹലാൽ ഭക്ഷണത്തിനെതിരെയുള്ള വിവാദം കനക്കുന്നതിനിടെയാണ് ഹലാൽ വേണ്ടെന്ന അഭിപ്രായവുമായി ഷംസീർ രംഗത്തെത്തിയത്. സി.പി.എം പാനൂർ ഏരിയ സമ്മേളനത്തി​‍ൻെറ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ഹലാലിൽ മുസ്​ലിം മതനേതൃത്വം കുറച്ച് ഉത്തരവാദിത്തം വഹിക്കേണ്ടതുണ്ട്. ഈ വിഷയത്തിൽ അപക്വമതികളെ തിരുത്താൻ മതനേതൃത്വം തയാറാകണം. എന്തിനാണ് ഹലാൽ ഭക്ഷണം എന്നൊക്കെ വെക്കുന്നത്. ഭക്ഷണം ഇഷ്​ടമുള്ളവർ കഴിക്കട്ടെ. അതിൽ ഇന്ന ഭക്ഷണം മാത്രമെ പാടുള്ളൂവെന്ന തീട്ടൂരമെന്തിനാണ്. കേരളത്തിലെ മതനിരപേക്ഷ മനസ്സിനെ തകർക്കാൻ എന്തെല്ലാം ശ്രമങ്ങൾ നടത്തിയോ അതെല്ലാം പരാജയപ്പെട്ടുപോയവർ വർഗീയത ഉണ്ടാക്കാൻ ആസൂത്രിത ശ്രമം നടത്തുകയാണെന്നും ഷംസീർ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.