കണ്ണൂർ ജില്ല ട്രഷറിയിൽ ക്രമക്കേട്

കണ്ണൂർ: ജില്ല ട്രഷറിയിൽ വിജിലൻസ്​ നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്​ പിടികൂടി. സോഫ്​റ്റ്​വെയറിൽ ക്രമക്കേട്​ നടത്തി​​ സീനിയർ അക്കൗണ്ടൻറ്​ നിതിൻരാജാണ്​ തട്ടിപ്പ്​ നടത്തിയത്​. പ്രധാന വകുപ്പുകളുടെയും സർക്കാറി​ൻെറ ചില സാമ്പത്തിക പദ്ധതികളുടെയും അടക്കം ബിൽ തുക ഇയാൾ സ്വന്തം അക്കൗണ്ടിലേക്ക്​ മാറ്റിയതായി കണ്ടെത്തി. സമാന തട്ടിപ്പ്​ നടത്തിയതിനെ തുടർന്ന്​ നിലവിൽ ഇയാൾ സസ്​പെൻഷനിലാണ്​. ഇതിനുപിന്നാലെ നടത്തിയ പരിശോധനയിലാണ്​ കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തിയത്​. ഇതുസംബന്ധിച്ച്​ ജില്ല ട്രഷറി ഓഫിസർ കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്​. വിജിലൻസ്​ ഡിവൈ.എസ്​.പി ബാബു പെരിങ്ങേത്തി​ൻെറ നേതൃത്വത്തിൽ വെള്ളിയാഴ്​ച 11ന്​ തുടങ്ങിയ പരിശോധന ഉച്ചക്ക്​ മൂന്നുവരെ നീണ്ടു. തിരുവനന്തപുരത്തും കൊച്ചിയിലും നടന്ന ട്രഷറി തട്ടിപ്പുകൾക്ക്​ സമാനമായ സംഭവമാണ്​ കണ്ണൂരിലുമുണ്ടായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.