പയ്യന്നൂരിൽ ദിനേശ് ബീഡി ഗോഡൗണിൽ തീപിടിത്തം

ഒരുലക്ഷത്തോളം ബീഡി കത്തിനശിച്ചു പയ്യന്നൂർ: കണ്ടോത്ത് ദേശീയ പാതയോരത്ത് ദിനേശ് ബീഡി ഗോഡൗണിൽ തീപിടിത്തം. വെള്ളിയാഴ്ച വൈകീ​ട്ടോടെയുണ്ടായ തീപിടിത്തത്തിൽ ഒരുലക്ഷത്തോളം ബീഡി നശിച്ചു. ദിനേശ് ഷോപ്പി ഷോറൂമിനു പിറകിലെ ബീഡി ഉണങ്ങാനിടുന്ന പുകപ്പുരയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷസേന പയ്യന്നൂർ സ്​റ്റേഷൻ ഓഫിസർ ടി.കെ. സന്തോഷ്കുമാറി​ൻെറ നേതൃത്വത്തിൽ രണ്ടു യൂനിറ്റ് ഫയർ യന്ത്രങ്ങൾ ഒരു മണിക്കൂറിലധികമെടുത്താണ് തീയണച്ചത്. അഗ്നിരക്ഷസേനയുടെ ഇടപെടലിനെ തുടർന്ന് പാതയോരത്തെ മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടയാനായി. ഇതോടെ വൻദുരന്തമാണ് വഴിമാറിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.