വിദ്യാർഥികളുടെ ഉച്ചഭക്ഷണ തുക വർധിപ്പിക്കണം -കെ.എ.ടി.എഫ്

ശ്രീകണ്ഠപുരം: സ്കൂൾ വിദ്യാർഥികൾക്ക് നൽകുന്ന ഉച്ചഭക്ഷണ തുക വർധിപ്പിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) ഇരിക്കൂർ ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. 2016ലാണ് കുട്ടികളുടെ ഉച്ചഭക്ഷണ തുക എട്ട് രൂപയായി വർധിപ്പിച്ചത്. അവശ്യവസ്തുക്കളുടെ വില ഗണ്യമായി വർധിച്ചതിനെ തുടർന്ന് ഉച്ചഭക്ഷണത്തിന് അർഹരായ വിദ്യാർഥികൾക്ക് അത് നൽകാൻ പണമില്ലാതെ പ്രധാനാധ്യാപകർ നെട്ടോട്ടമോടുകയാണെന്നും സർക്കാർ അനാസ്ഥ അവസാനിപ്പിക്കണമെന്നും നേതാക്കൾ പറഞ്ഞു. ശ്രീകണ്ഠപുരം എം.എൽ.പി സ്കൂളിൽ നടന്ന സമ്മേളനം ജില്ല ട്രഷറർ കെ.പി. ശറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഫീഖ് നിസാമി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ എം.എം. അജ്മൽ ഉപഹാരം നൽകി. ജില്ല സെക്രട്ടറി അബൂബക്കർ റഷീദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി.എം. ഉമ്മർ, ഹസ്ബുല്ല തങ്ങൾ, കെ. മുഹമ്മദ് കുഞ്ഞി, കെ.പി. ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു. ഉപജില്ല ഭാരവാഹികൾ: മുഹമ്മദ് റഫീഖ് നിസാമി (പ്രസി.), കെ.കെ. നൗഷാദ് (ജന.സെക്ര.), വി.വി. സമീറ (ട്രഷ.)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.