സ്കൂട്ടർ അപകടത്തിൽ സി.പി.ഐ നേതാവിന് പരിക്ക്

തലശ്ശേരി: സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ് സി.പി.ഐ നേതാവിന്​ പരിക്ക്​. സി.പി.ഐ കണ്ണൂർ ജില്ല അസി. സെക്രട്ടറിയും കിസാൻസഭ സംസ്ഥാന സെക്രട്ടറിയുമായ എ. പ്രദീപനാണ് (56) പരിക്കേറ്റത്​. വ്യാഴാഴ്ച രാവിലെ 8.45ന് ധർമടം ഗവ. ബ്രണ്ണൻ കോളജ് സിന്തറ്റിക് ട്രാക്കിനടുത്ത റോഡിൽ പ്രദീപൻ ഓടിച്ച സ്കൂട്ടർ കല്ലിൽതട്ടി മറിഞ്ഞാണ് അപകടം. ഇടത് കൈയെല്ല് പൊട്ടിയ നിലയിൽ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രദീപനെ പിന്നീട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കും. ചുണ്ടങ്ങാപ്പൊയിലിലെ വീട്ടിൽനിന്നും മകനെ ധർമടത്തുള്ള കേന്ദ്രീയ വിദ്യാലയത്തിലെത്തിച്ച് തിരികെ പോവുന്നതിനിടയിൽ റോഡിലെ ചരലിൽ സ്കൂട്ടർ തെന്നി മറിയുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.