ചരിത്ര സ്മാരക ചിത്രപ്രദർശനം

തലശ്ശേരി: ലോക പൈതൃക വാരാഘോഷത്തി​‍ൻെറ ഭാഗമായി ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളുടെ ചിത്രപ്രദർശനം സംഘടിപ്പിച്ചു. പ്രണവം ശശിയുടെ നേതൃത്വത്തിൽ വിവിധ നാടൻ കലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരങ്ങളും അരങ്ങേറി. തലശ്ശേരി നഗരസഭ അധ്യക്ഷ കെ.എം. ജമുനാറാണി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സൂപ്രണ്ടിങ് ആർക്കിയോളജിസ്​റ്റ്​ കെ. മൂർത്തേശ്വരി അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി, ഡെപ്യൂട്ടി സൂപ്രണ്ടിങ് ആർക്കിയോളജിക്കൽ കെമിസ്​റ്റ്​ ഡോ. എം.പി. സുജിത് എന്നിവർ സംസാരിച്ചു. പടം....ഇന്ത്യയിലെ ലോക ചരിത്ര സ്മാരകങ്ങളുടെ ചിത്രപ്രദർശനം തലശ്ശേരി നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണിയും വൈസ് ചെയർമാൻ വാഴയിൽ ശശിയും നോക്കിക്കാണുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.