തലശ്ശേരിയിലെ കോഴിമാലിന്യം മട്ടന്നൂർ റെൻഡറിങ് പ്ലാൻറിന്

തലശ്ശേരി: നഗരസഭ പ്രദേശങ്ങളിൽ ഇനി കോഴി അറവ് മാലിന്യം നിക്ഷേപിക്കുന്നത് പൂർണമായി ഒഴിവാക്കുന്നതിനുള്ള സംവിധാനമായി. നഗരത്തിലെ 25ൽപരം കടകളിലെ കോഴി അറവ് മാലിന്യം ശാസ്ത്രീയമായി റെൻഡറിങ് പ്ലാൻറിന് കൈമാറുന്ന പദ്ധതിക്ക് നഗരത്തിൽ തുടക്കമായി. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഫ്ലാഗ് ഓഫ് നിർവഹിച്ചു. മാലിന്യം പ്ലാൻറിന് കൈമാറുന്നതിന് കടക്കാർ കിലോക്ക് ഏഴുരൂപ നൽകണം. ഇതിൽ 30 പൈസ എന്ന രീതിയിൽ നഗരസഭക്ക് മട്ടന്നൂർ റെൻഡറിങ് പ്ലാൻറ്​ കൈമാറണം. വൈസ് ചെയർമാൻ, സ്​റ്റാൻഡിങ്​ കമ്മിറ്റി അംഗങ്ങൾ, കൗൺസിലേഴ്സ്, സെക്രട്ടറി, ഹെൽത്ത് സൂപ്പർവൈസർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പടം .....കോഴി അറവ് മാലിന്യം ശാസ്ത്രീയമായി റെൻഡറിങ് പ്ലാൻറിന് കൈമാറുന്ന പദ്ധതിക്ക് തലശ്ശേരിയിൽ നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഫ്ലാഗ് ഓഫ് ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.