​േകാവിഡ്​ കാലത്ത്​ വരയുടെ ലോകംതീർത്ത്​ ഡോക്​ടർ

കണ്ണൂർ: ​സ്വയം വരച്ച ചിത്രങ്ങളുമായി ആർട്ട്​ ഗാലറി ഒരുക്കിയിരിക്കുകയാണ്​ കക്കാ​ട്ടെ ഡോ. എം.പി. പ്രജിത്ത്​. ലോക്​ഡൗൺ കാലത്ത്​ ഒരുമാസം വീട്ടിലിരുന്നപ്പോഴാണ്​ അദ്ദേഹം വരകളുടെ ലോകത്തെ കൂട്ടുപിടിച്ചത്​. കോവിഡ്​ കാലത്ത്​ വരച്ച പെയിൻറിങ്ങുകൾക്കായി ഒരുക്കിയ ആർട്ട്​ ഗാലറി ഏറെ ശ്രദ്ധേയമാവുകയാണ്​. കക്കാട്​ ടൗണിലെ 'ഡൻെറാകെയർ' സ്​പെഷാലിറ്റി സൻെററിലാണ്​ ഗാലറി ഒരുക്കിയത്​. ചിത്രരചന ശാസ്​ത്രീയമായി പഠിക്കാത്ത ഡോക്​ടർ കളർ പെൻസിലിലാണ്​ ചിത്രങ്ങൾക്ക്​ മൂർത്തരൂപം നൽകിയത്​. മഹാത്​മാ ഗാന്ധി, ഡോ.എ.പി.ജെ. അബ്​ദുൽ കലാം, ഇന്ദിര ഗാന്ധി, ചെഗുരേവ, മദർ തെരേസ, ചാർലി ചാപ്ലിൻ, ലയണൽ മെസ്സി, സചിൻ ടെണ്ടുൽകർ, ഇ.കെ. നായനാർ, വൈക്കം മുഹമ്മദ്​ ബഷീർ തുടങ്ങിയവരുടെ പോർട്രേറ്റുകളാണ്​ ആർട്ട്​ ഗാലറിയിലുള്ളത്​. 2011ലാണ്​ ഡോ. പ്രജിത്ത്​ കക്കാട്ട്​ ക്ലിനിക്ക്​ തുടങ്ങിയത്​. ആറുമാസം മുമ്പാണ്​ ക്ലിനിക്കി​ൻെറ മുകളിലത്തെ നിലയിൽ ഗാലറി ഒരുക്കിയത്​. ഭാര്യ നീതുവും ദന്ത ഡോക്​ടറാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.