കണ്ണൂരിന് ഒന്നാം ഇന്നിങ്​സ്​ ലീഡ്

തലശ്ശേരി: കാസർകോട്ട്​ നടക്കുന്ന ഉത്തരമേഖല അന്തർ ജില്ല ക്രിക്കറ്റ് മത്സരത്തിൽ കണ്ണൂരും കാസർകോടുമായുള്ള മത്സരം സമനിലയിൽ അവസാനിച്ചു. ആദ്യ ഇന്നിങ്സ്​ ലീഡായ 92 റൺസി‍ൻെറ ബലത്തിൽ കണ്ണൂരിന് മൂന്ന് പോയൻറ് ലഭിച്ചു. കാസർകോടിന് ഒരു പോയൻറ്​. തലേദിവസത്തെ സ്കോറായ ഒരു വിക്കറ്റ് നഷ്​ടത്തിൽ 41 റൺസ് എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച കാസർകോട് 81.3 ഓവറിൽ 163 റൺസിന് എല്ലാവരും പുറത്തായി. അമീർ അബൂബക്കർ 33 റൺസിന് മൂന്ന് വിക്കറ്റും മനുശങ്കർ 15 റൺസിന് രണ്ട് വിക്കറ്റും വീഴ്ത്തി. തുടർന്ന് രണ്ടാം ഇന്നിങ്​സ്​ ബാറ്റ് ചെയ്ത കണ്ണൂർ 35 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്​ടത്തിൽ 122 റൺസെടുത്തു. അർമാൻ ഹക്കീം 47 റൺസെടുത്തു. നേരത്തെ കണ്ണൂർ ആദ്യ ഇന്നിങ്ങ്സിൽ 51.5 ഓവറിൽ 255 റൺസിന് എല്ലാവരും പുറത്തായിരുന്നു. ചൊവ്വാഴ്ച കണ്ണൂർ വയനാടിനെ നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.