സെഞ്ച്വറി മികവിൽ അഭിനന്ദ്

തലശ്ശേരി: കാസർകോട് നടക്കുന്ന ഉത്തരമേഖല അന്തർ ജില്ല ക്രിക്കറ്റ് മത്സരത്തിൽ ആദ്യദിനം കളിനിർത്തുമ്പോൾ ഇ.സി. അഭിനന്ദി​ൻെറ സെഞ്ച്വറിയുടെ മികവിൽ കണ്ണൂരിന് മികച്ച ഒന്നാം ഇന്നിങ്സ്​ സ്കോർ. കണ്ണൂർ ആദ്യ ഇന്നിങ്​സിൽ 51.5 ഓവറിൽ 255 റൺസിന് എല്ലാവരും പുറത്തായി. ഇ.സി. അഭിനന്ദ് 120 റൺസെടുത്തു. അമോൽ പ്രദീപ് 70 റൺസെടുത്തു. ആതിഥേയരായ കാസർകോടിന് വേണ്ടി മുഹമ്മദ് ജസീൽ 25 റൺസിന് നാല് വിക്കറ്റും മുഹമ്മദ് അലി ഷഹറാസ് 48 റൺസിന് മൂന്ന് വിക്കറ്റും വീഴ്ത്തി. മഴ കാരണം കളി നേരത്തെ അവസാനിച്ചപ്പോൾ കാസർകോട് ഒരു വിക്കറ്റ് നഷ്​ടത്തിൽ 41 റൺസ് എന്ന നിലയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.